ഉമര്‍ ഖാലിദിന്റെ കുഞ്ഞു സഹോദരി ജെഎന്‍യു കാമ്പസിനെ സംബോധന ചെയ്തു

ഉമര്‍ ഖാലിദിന്റെ കുഞ്ഞു സഹോദരി ജെഎന്‍യു കാമ്പസിനെ സംബോധന ചെയ്തു. 11 വയസുകാരിയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറാ ഫാത്തിമയാണ് കാമ്പസില്‍ വിദ്യാര്‍ഥികളെ സംബോധന ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥിയും സഹോദരനുമായ ഉമര്‍ ഖാലിദിനും സുഹൃത്തുക്കള്‍ക്കും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് സാറാ കാമ്പസില്‍ എത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഗിലാനിക്കും സായിബാബയ്ക്കും എതിരായ കേസുകള്‍ പിന്‍വലിച്ച് അവരെ വെറുതെവിടണമെന്ന് സാറാ ആവശ്യപ്പെട്ടു. ലാല്‍ സലാം, ഇങ്ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളും കുഞ്ഞു സാറാ മുഴക്കി. കോമ്രേഡ് സാറാ എന്ന് പരിചയപ്പെടുത്തിയാണ് സാറാ പ്രസംഗം ആരംഭിച്ചത്. സാറായുടെ പ്രസംഗം ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























