അരവിന്ദ് കേജരിവാളും മാഡം തുസാദ്‌സ് മ്യൂസിയത്തിലേക്ക്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മാഡം തുസാദ്‌സ് മ്യൂസിയത്തിലേക്ക്. പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ അനാഛാദനം ചെയ്യുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കേജരിവാളും തുസാദ്‌സിലെ മെഴുക് പ്രതിമാ ഗണത്തില്‍ ഇടംപിടിക്കുന്നത്. പ്രതിമ നിര്‍മിക്കുന്നതിനായി അളവെടുക്കാന്‍ കേജരിവാള്‍ സമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേജരിവാളിന്റെ പ്രതിമയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്്ടായിട്ടില്ല.പ്രധാനമന്ത്രി മോദിയുടെ പ്രതിമ ഏപ്രില്‍ മാസത്തില്‍ അനാശ്ചാദനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോദിയുടെ സ്ഥിരം വേഷമായ കുര്‍ത്തയിലും ജാക്കറ്റിലുമായി നമസ്‌കാരം പറയുന്ന രീതിയിലാണ് പ്രതിമ നിര്‍മിക്കുന്നത്. പ്രതിമ നിര്‍മിക്കുന്നതിനുവേണ്്ടി ഈ വര്‍ഷം തുടക്കത്തില്‍ മാദം തുസാദ്‌സ് ശില്‍പികള്‍ ന്യൂഡല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























