പത്താന്‍കോട് വ്യോമാക്രമണം: ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്

പത്താന്‍കോട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികമായി പുറത്തുവിട്ടു. സൈന്യവുമായുണ്്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരരുടെ ചിത്രമാണു പുറത്തുവിട്ടത്.
പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പാക് അന്വേഷണ സംഘം ഈ മാസം 27ന് ഇന്ത്യയില്‍ എത്താനിരിക്കേയാണ് എന്‍ഐഎ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പൊതുജനങ്ങള്‍ക്കായി ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ എന്‍ഐഎ വൃത്തങ്ങള്‍, ഇവരെക്കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്്ട്. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























