നഗ്നനൃത്തത്തിന് പകരം പരമ്പരാഗത നൃത്തം

നഗ്നനൃത്തത്തിന് പകരം പരമ്പരാഗത നൃത്തം നടത്തി പാക്കിസ്ഥാന്‍ ടീമിനോട് പ്രതികരിക്കുന്ന പാക് മോഡല്‍. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന്‍ ടീമിന് വേണ്ടി നഗ്‌നനൃത്തം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പാക് മോഡല്‍ ഖന്ദീല്‍ ബലോച്ച്, തോല്‍വിയിലെ രോഷം പ്രകടമാക്കി പുതിയ വിഡിയോ പുറത്തു വിട്ടു. പാക്കിസ്ഥാനിലേക്ക് മടങ്ങി വരേണ്ടെന്നും, വന്നാല്‍ ജനങ്ങള്‍ വെറുതെ വിടില്ലെന്നും ടീമിന് ബലോച്ച് മുന്നറിയിപ്പ് നല്‍കുന്നു.
വിജയം നേടിയ ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി പരമ്പരാഗത നൃത്തം ചെയ്യുന്ന വിഡിയോയും ബലോച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നഗ്‌നനൃത്തം കാത്തിരുന്നവര്‍ക്ക് മുന്നില്‍ കണ്ണീരുമായി എത്തുന്ന ഖന്ദീല്‍ പാക് സംഘത്തിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയ്ക്ക് മുന്നില്‍ ഞങ്ങളെ നാണം കെടുത്തിയ നിങ്ങള്‍ ഇനി പാക്കിസ്ഥാനിലേക്ക് വരണ്ട. വന്നാല്‍ ജനങ്ങള്‍ വെറുതെ വിടില്ല.
ജയിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് പരമ്പരാഗത ബലോച്ചി ഡാന്‍സെന്ന് വിശേഷിപ്പിച്ച് ചെറിയ ചുവടുകള്‍ വെയ്ക്കുന്ന മറ്റൊരു വിഡിയോയും ബലോച്ച് പോസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























