ഇനി എസ്എംഎസ് വഴി റിസര്‍വേഷന്‍ വിവരങ്ങള്‍ അറിയാം; ട്രെയിനില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ റയില്‍വേ നീക്കം

ട്രെയിനുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ റയില്‍വേ ഒരുങ്ങുന്നു. അതിന്റെ തുടക്കമെന്നോണം എല്ലാ സോണുകളിലും രണ്ടു ട്രെയിനുകളില്‍ വീതം ഇന്നുമുതല്‍ ചാര്‍ട്ട് പതിപ്പിക്കില്ല. തിരുവനന്തപുരം-ന്യൂ ഡല്‍ഹി രാജധാനി എക്‌സ്പ്രസിലും ഇന്നുമുതല്‍ ചാര്‍ട്ട് ഉണ്ടാവില്ല.
ബോഗിയുടെ പുറത്തെ ചാര്‍ട്ട് നോക്കി സീറ്റുകണ്ടെത്തി ട്രെയിനില്‍ കയറുന്നത് ഇനി ഏറെനാള്‍ നടക്കില്ല. എസ്എംഎസ് ആയി റിസര്‍വേഷന്‍ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ ഇനി ചാര്‍ട്ടുനോക്കി സീറ്റ് എവിടെയെന്ന് അറിയേണ്ട എന്നാണ് റെയില്‍വെയുടെ നിലപാട്. കടലാസും ലാഭിക്കാം, ബോഗികള്‍ തോറും ചാര്‍ട്ട് പതിപ്പിക്കുന്ന ജോലിയില്‍ നിന്ന് ആളെ ഒഴിവാക്കുകയും ചെയ്യാം.
എന്നാല്‍ സാങ്കേതികവിദ്യ എളുപ്പത്തില്‍ വഴങ്ങാത്ത പ്രായമുള്ള യാത്രക്കാരും മൊബൈല്‍ ഇല്ലാത്തവരും എന്തുചെയ്യും എന്ന ചോദ്യത്തിന് റയില്‍വെയ്ക്ക് ഉത്തരമില്ല. മൊബൈല്‍ ഫോണ്‍ ഓഫായിപ്പോയാല്‍ റയില്‍വെ സ്‌റ്റേഷനിലെത്തി കണ്ണുംമിഴിച്ച് നില്‍ക്കേണ്ടിവരും.
ദക്ഷിണ റയില്‍വെ രണ്ടു ട്രെയിനുകളില്‍ ഇന്നു മുതല്‍ ചാര്‍ട്ട് പതിപ്പിക്കില്ല. തിരുവനന്തപുരം ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസും ചെന്നൈ മൈസൂരു ശതാബ്ദി എക്‌സ്പ്രസുമാണ് ഈ ട്രെയിനുകള്‍. ഒരു മാസത്തേക്കാണ് റയില്‍വെയുടെ പരീക്ഷണം. യാത്രക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ചാര്‍ട്ട് എന്നേയ്ക്കുമായി മാറ്റണമോ എന്ന് റയില്‍വെ തീരുമാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























