ദേശീയഗാനം തെറ്റിച്ച് പാടിയെന്നാരോപിച്ച് അമിതാഭ് ബച്ചനെതിരെ പരാതി

ദേശീയ ഗാനം തെറ്റിച്ച് പാടിയതിന് അമിതാഭ് ബച്ചനെതിരെ ന്യൂഡല്‍ഹിയിലെ അശോക് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ പാക് ട്വന്റി 20 മത്സരം തുടങ്ങുന്നതിന് മുമ്പാണ് അമിതാഭ് ബച്ചന്‍ ദേശീയ ഗാനം പാടിയത്. എന്നാല്‍ വരികള്‍ തെറ്റിച്ചാണ് ബച്ചന്‍ പാടിയതെന്നാണ് ആരോപണം.
സിന്ധ് എന്നതിന് സിന്ധു എന്ന് പാടിയെന്നും 52 സെക്കന്റുകള്‍ കൊണ്ട് പാടിത്തീര്‍ക്കേണ്ട ദേശീയഗാനം പാടാന്‍ 1 മിനിറ്റ് 10 സെക്കന്റ് എടുത്തു എന്നുമാണ് പരാതി.
നേരത്തെ ദേശീയഗാനം പാടാന്‍ ബച്ചന്‍ നാല് കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാര്‍ത്ത വിവാദമായിരുന്നു. അതേ സമയം ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സി.എ.ബി) ഇക്കാര്യം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. യാത്രാച്ചിലവും താമസവും ഉള്‍പ്പെടെ 30 ലക്ഷം രൂപയാണ് ബച്ചന് നല്‍കിയതെന്ന് സി.എ.ബി പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























