പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവ് റോഡിലിട്ട് വെട്ടി

വിരുധുനഗര്‍ ജില്ലയിലെ ശ്രിവില്ലിപുതുരില്‍ ശല്യപ്പെടുത്തിയതിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുട്ടി ഇപ്പോള്‍ മധുരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനിലതരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടി പരീക്ഷയ്ക്ക് ശേഷം സ്‌കൂളില്‍ നിന്നും മടങ്ങി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രദേശത്ത് തന്നെയുള്ള 21കാരനെ പോലീസ് തെരയുകയാണ്. ശല്യപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ പെണ്‍കുട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറിയതിനാണ് യുവാവ് പെണ്‍കുട്ടിയെ വെട്ടിയത്. തിങ്കളാഴ്ചത്തെ കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷ കഴിഞ്ഞ് പരീക്ഷാ കേന്ദ്രമായ ജി.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങി വന്നപ്പോള്‍ യുവാവ് വെട്ടുകയായിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്തിലും കൈയിലുമൊക്കെ വെട്ടേറ്റു. തിരക്കുള്ള റോഡില്‍ വച്ചാണ് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























