രാഹുല്‍ ഗാന്ധിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി, രാഹുല്‍ ബുദ്ധുവെന്ന് സ്വാമി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുദ്ധുവാണെന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാത്രമല്ല രാഹുലിന് പൊതു ജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.രാഹുല്‍ഗാന്ധി ബുദ്ധുവാണ്. എന്ത് മണ്ടത്തരങ്ങള്‍ കാട്ടാനും അദ്ദേഹത്തിനാകും. പൊതുജനങ്ങളുടെ ആദരവ് രാഹുലിന് നഷ്ടപ്പെട്ടു. തങ്ങള്‍ക്ക് പുതിയ നേതൃത്വം വേണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തു നിന്ന് തന്നെ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയെ പോലെയുള്ളവര്‍ ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ട് വളരാത്തത്. സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.രാഹുല്‍ഗാന്ധിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.ജെ.എന്‍.യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരില്‍ കനയ്യ കുമാറുമുണ്ട്. ഇന്ത്യ രണ്ടാക്കുകയാണ് അയാളുടെ ലക്ഷ്യം എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























