പോലീസ് ഓഫീസര്‍ക്കെതിരെ അപകീര്‍ത്തികരമായ വാട്‌സ്ആപ് സന്ദേശം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ പോലീസ് ഓഫീസര്‍ക്കെതിരെ അപകീര്‍ത്തികരമായ വാട്‌സ്ആപ് സന്ദേശം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ദന്തേവാദ സ്വദേശി പ്രഭാത് കുമാറിനെയാണ് തിങ്കളാഴ്ച ജഗ്ദല്‍പുരില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതായി പ്രഭാത് സിംഗ് ആരോപിച്ചു. നക്‌സലുകളെ സഹായിച്ചുവെന്ന് ആരോപിച്ച് രണ്ട് പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന പോലീസ് ഓഫീസര്‍ക്കെതിരെ പരാമര്‍ശം നടത്തിയതാണ് പ്രഭാത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























