ദിത്വ ചുഴലിക്കാറ്റ് ... കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദിത്വ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം രൂപപ്പെട്ട കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശ പ്രകാരം വടക്കൻ തീരദേശ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യത.
കൃഷ്ണഗിരി, ധർമ്മപുരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളിൽ നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
ചെന്നൈയിലും നഗരപ്രാന്തപ്രദേശങ്ങളിലും 3000 ത്തോളം വീടുകളിൽ വെള്ളം കയറി. മഴ തുടരുന്നതിനാൽ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























