രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു... ഓഹരി വിപണി തിരിച്ചുകയറി

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 90.43 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
ഇന്നലെയാണ് ആദ്യമായി രൂപ 90 എന്ന നിലവാരത്തിലും താഴെ പോയത്. തുടര്‍ന്ന് 90.15 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം താഴുന്നത് ഇറക്കുമതിച്ചെലവ് വര്‍ധിക്കാനായി കാരണമാകും.
അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തിരിച്ചുപിടിച്ചു. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. മാരുതി സുസുക്കി, പവര്‍ഗ്രിഡ് ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha
























