നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക

ഇന്ത്യ കരസ്ഥമാക്കിയ 359 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ വിജയം നേടി സമനിലയിലാകുകയായിരുന്നു.
കോഹ്‌ലി, ഗെയ്ക്വാദ് എന്നിവരുടെ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യ വൻ സ്‌കോർ സ്വന്തമാക്കിയത്. എന്നാൽ ദക്ഷിണാഫ്രിക്കൻ നിരയിൽ എയ്ഡൻ മാർക്രം സെഞ്ച്വറി തികച്ച് ഇന്ത്യക്ക് പ്രതിരോധം തീർക്കുകയായിരുന്നു. മാത്യു ബ്രീറ്റ്സ്‌കെയും ഡെവാൾഡ് ബ്രവിസും അർധസെഞ്ചുറിയുമായി പിന്തുണ നൽകിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ തകർന്നടിഞ്ഞു. ആവേശകരമായ മത്സരത്തിൽ നാല് പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്.
തകർച്ചയോടെയായിരുന്നു രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടങ്ങിയത്. എട്ടുറൺസ് മാത്രമാണ് ഓപ്പണർ ക്വിന്റൺ ഡി കോക്കിന് നേടാനായത്.
രണ്ടാം വിക്കറ്റിൽ നായകൻ തെംബ ബാവുമയും എയ്ഡൻ മാർക്രമും പ്രതിരോധിച്ച് നിന്നു. പതിയെ സ്‌കോർഡ് ഉയർത്തിയ ഇരുവരും 101 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്.ക്യാപ്റ്റൻ ബാവുമ പുറത്തായതോടെ നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്സ്‌കെയ്‌ക്കൊപ്പം മാർക്രം ഇന്ത്യയ്ക്ക് എതിരായ ആക്രമണം കടുപ്പിച്ചു. 29-ാം ഓവറിൽ പുറത്താകുമ്പോൾ 98 പന്തിൽ നിന്ന് 110 റൺസും മാർക്രം സ്വന്തമാക്കിയിരുന്നു.
നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യ സ്‌കോർ ചെയ്തത്. വിരാട് കോഹ് ലിയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും സെഞ്ച്വറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായി മാറിയത്.
"
https://www.facebook.com/Malayalivartha























