നവവധു വിവാഹരാത്രിയിൽ ബൾബ് ഇടാൻ പറഞ്ഞു, വരൻ അപ്രത്യക്ഷനായി; അഞ്ച് ദിവസത്തത്തെ തിരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി

അഞ്ച് ദിവസം മുമ്പ് മുസാഫർനഗറിൽ വെച്ച് മൊഹ്‌സിൻ വിവാഹിതനായി. വിവാഹ രാത്രിയിൽ, വധു കാത്തിരിക്കുന്ന മുറിയിലേക്ക് അയാൾ കയറി. ആദ്യ രാത്രിക്ക് മുമ്പ് വധു മൊഹ്‌സിനോട് ഒരു ചെറിയ ബൾബ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. മൊഹ്‌സിൻ ഒരെണ്ണം എടുക്കാൻ പുറത്തേക്ക് പോയി, പിന്നീട് തിരിച്ചെത്തിയില്ല. രാത്രി മുഴുവൻ, വധുവും മൊഹ്‌സിന്റെ കുടുംബവും അവൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. അടുത്ത ദിവസം, കുടുംബം ഇയാളെ കാണാതായതായി പരാതി നൽകി.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, ഗംഗാ കനാലിനടുത്തുള്ള സിസിടിവിയിൽ മൊഹ്‌സിനെ കണ്ടു. ഗംഗാ കനാലിലേക്ക് ചാടി മൊഹ്‌സിൻ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് സംശയിച്ചു. ഇത് വെള്ളത്തിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധരെ കൊടുവരാണ് പോലീസിനെ നിര്ബന്ധിതരാക്കി. എന്നാൽ മൂന്ന് ദിവസത്തേക്ക് ഒരു തുമ്പും ലഭിച്ചില്ല.
തിങ്കളാഴ്ച, മൊഹ്‌സിൻ ഒരു ബന്ധുവിനെ വിളിച്ച് ഹരിദ്വാറിലാണെന്ന് പറഞ്ഞപ്പോഴാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. കുടുംബം ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ഒരു സംഘം ഹരിദ്വാറിലേക്ക് പുറപ്പെട്ട് അയാളെ സുരക്ഷിതമായി തിരിച്ചു കൊണ്ട് വന്നു. ചോദ്യം ചെയ്യലിൽ തന്റെ വധുവിന്റെ മുന്നിൽ താൻ പരിഭ്രാന്തിയിലായെന്നും അമിതഭാരം അനുഭവപ്പെട്ടെന്നും മൊഹ്‌സിൻ പറഞ്ഞു. ഇത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമായി.വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ കൈവശം ആയിരം രൂപ ഉണ്ടായിരുന്നു എന്നും കനാലിൽ നിന്ന് മറ്റൊരു ബസ് കയറി മീററ്റിലെ ഭൈസാലി ബസ് സ്റ്റാൻഡിലെത്തി. അവിടെ ഹരിദ്വാറിലേക്ക് പോകുന്ന ഒരു ബസ് കണ്ടു. ആ ബസിൽ കയറി നവംബർ 28 ന് ഹരിദ്വാറിൽ എത്തി. ഹരിദ്വാറിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ താൻ ആലോചിച്ചു എന്നും ഇയാൾ വ്യക്തമാക്കി. തുടർന്നാണ് ബന്ധുവിനെ ഫോൺ ചെയ്തത്.
മൊഹ്സിനെ കാണാതായെങ്കിലും മൊഹ്‌സിന്റെ രണ്ട് സഹോദരിമാരുടെയും വിവാഹനിശ്ചയം മുടങ്ങാതെ നടന്നിരുന്നു. പോലീസ് ഇയാളെ ബന്ധുക്കൾക്ക് കൈമാറി.
https://www.facebook.com/Malayalivartha
























