അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ഇന്ന് ലഭിക്കാൻ സാധ്യത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്. മാനസികമായി അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങൾ ഇല്ലാതാകും. എന്നാൽ, കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇന്ന് ക്ഷമയോടെ സംസാരിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അർഹമായ തൊഴിൽ അവസരങ്ങൾ ഇന്ന് വന്നുചേരും. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ഉണ്ടായിരുന്ന നഷ്ടം നികത്താൻ സാധിക്കും. അനുകൂലമായ ഒരു ദിനം പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ചെലവുകൾ വർദ്ധിക്കുകയും കടബാധ്യതകൾ ഉണ്ടാകുകയും ചെയ്യാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും സമ്പാദ്യം ശീലമാക്കുകയും ചെയ്യുക. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. യുവതി യുവാക്കൾക്ക് നല്ല വിവാഹ യോഗം വരുന്ന സമയമാണിത്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുവാൻ അവസരം ഉണ്ടാകും. വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി കൈവരിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): അഗ്നിബാധ, ഉഷ്ണ രോഗങ്ങൾ, വീഴ്ച, മുറിവ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പണം, ആഭരണം എന്നിവ സാധാരണയിൽ അധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഇന്ന് ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ആരോഗ്യവും ഭക്ഷണവും വളരെ ശ്രദ്ധിക്കുക. വാതരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് തൊഴിൽ സംബന്ധമായി സ്ഥലം മാറ്റം, സ്ഥാനചലനം എന്നിവ ഇന്ന് ഉണ്ടാകാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സർവകാര്യ വിജയം, കുടുംബ സുഖം, ധനലാഭം, ശത്രുക്കൾക്ക് ഹാനി, വ്യവഹാരങ്ങളിൽ വിജയം, ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ അഭിവൃദ്ധി, ശരീരസുഖം, ഭക്ഷണ സുഖം, സത്സന്താന ഭാഗ്യം, ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച എന്നിവ ഇന്ന് ഉണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): സ്ത്രീ വിഷയങ്ങളിൽ ആരോപണ വിധേയൻ ആകേണ്ടി വരും. തന്മൂലം മനപ്രയാസം ഉണ്ടായേക്കാം. മദ്യപാനം, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവയിൽ നിയന്ത്രണം വെയ്ക്കുന്നത് വളരെയധികം ഗുണഫലം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ കലഹം, ബന്ധുക്കൾ തമ്മിൽ വിരോധം, ദമ്പതികൾ തമ്മിൽ അനൈക്യം ഒക്കെയും ഇന്ന് നേരിടേണ്ടി വന്നേക്കാം. അശ്രദ്ധ കാരണം നിയമ ലംഘനം നടത്തുകയും, തന്മൂലം പിഴ അടക്കേണ്ടതായും വന്നേക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ധൈര്യം, പക്വത, ചിന്തശേഷി ഒക്കെയും അനുഭവങ്ങളിൽ നിന്നും ഇന്ന് വർദ്ധിക്കും. നല്ല സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചിലവഴിക്കാനും അവസരം വന്നു ചേരും.
https://www.facebook.com/Malayalivartha
























