Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത് ഈ വാർത്ത

03 DECEMBER 2025 10:37 AM IST
മലയാളി വാര്‍ത്ത

 

ലഹരി നാടിനു വരുത്തുന്ന വിപത്തിന്റെ മറ്റൊരുദാഹരണമാണ് ഞായറാഴ്ച രാത്രി കണ്ടല്ലൂരില്‍ നടന്നത്. അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ അതിഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു. ഒരു യുവഅഭിഭാഷകനാണ് ഇവിടെ ക്രൂരകൃത്യം നടത്തിയതെന്നതാണ് നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കുന്നത്. അച്ഛന്റെ ദേഹത്ത് 47 തവണയാണ് വെട്ടിയത്.

 

കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജനെ (62) അദ്ദേഹത്തിന്റെ മൂത്തമകന്‍ നവജിത്ത് നടരാജനാണ് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. അമ്മ സിന്ധുവിനെ (53) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്തും നെഞ്ചിനുമെല്ലാം വെട്ടേറ്റു. രണ്ടു കൈവിരലും അറ്റുപോയി.

 

 

അടുത്ത കാലത്തായി നവജിത്ത് രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുമായിരുന്നെന്നാണ് പോലീസും പറയുന്നത്. കൃത്യം നടത്തുമ്പോഴും അമിതമായി ഉപയോഗിച്ചിരുന്നു. പ്രതിയുടെ സഹോദരന്‍ നിധിന്‍ രാജ്, സഹോദരി നിധിമോളും ആയുര്‍വേദ ഡോക്ടര്‍മാരാണ്. നിധിന്‍ ബെംഗളൂരുവിലും നിധി ആലപ്പുഴയിലുമാണ് ജോലിചെയ്യുന്നത്. ഞായറാഴ്ച ലഹരി ഉപയോഗിച്ച ശേഷം നവജിത്ത് നിധിമോളുടെയടുക്കല്‍ എത്തിയിരുന്നു.

അസ്വഭാവികമായി പെരുമാറിയതിനാല്‍ നിധിമോളും മറ്റു ചിലരും ചേര്‍ന്നാണ് നവജിത്തിനെ വീട്ടിലെത്തിച്ചത്. അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇവര്‍ മടങ്ങിപ്പോയത്. പിന്നീട്, രാത്രി ഒന്‍പതേകാലോടെ അമ്മയെത്തി ഭക്ഷണം കൊടുക്കാനായി കതകു തുറന്നപ്പോഴാണ് ഇയാള്‍ വാക്കത്തിയെടുത്ത് അച്ഛനെയും അമ്മയെയും തുരുതുരാവെട്ടിയത്. വീടിന് പുറത്തേക്കുളള വാതിലുകള്‍ അടച്ചശേഷമാണ് ക്രൂരകൃത്യം നടത്തിയത്.
കഴിഞ്ഞദിവസം അഭിഭാഷകനായി തുടരുന്നതിനുളള ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ (എയ്ബ്) പരീക്ഷ നവജിത്തിനുണ്ടായിരുന്നു. എന്നാല്‍, ഈ പരീക്ഷ പ്രതി എഴുതിയില്ല. ഇതിന് അച്ഛന്‍ നടരാജന്‍ നവജിത്തിനോട് ക്ഷുഭിതനായി സംസാരിച്ചിരുന്നതായി പറയുന്നു. നേരത്തേ തന്നെ അച്ഛനും മകനുമായി സ്വരച്ചേര്‍ച്ച ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരും നല്‍കുന്ന സൂചന. മകന്റെ ലഹരി ഉപയോഗത്തെ നിരന്തരം ചോദ്യം ചെയ്തിരുന്നു. പലപ്പോഴും ധൂര്‍ത്തിനായി അച്ഛനോട് പണവും ആവശ്യപ്പെടുമായിരുന്നു.

 

 

ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. നടരാജന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നടക്കും.കൊല്ലപ്പെട്ട നടരാജന്റേത് നല്ല സാമ്പത്തികഭദ്രതയുളള കുടുംബമാണ്. നേരത്തേ ഇദ്ദേഹം വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തിയശേഷം കരാറുകാരനുമായി. ബെന്‍സ് നടരാജനെന്നാണ് ഇദ്ദേഹത്തെ നാട്ടില്‍ അറിയപ്പെടുന്നത്. 1995-ല്‍ ഇയാള്‍ ബെന്‍സ് കാര്‍ സ്വന്തമാക്കിയിരുന്നു. ഇടതു വശത്ത് സ്റ്റിയറിങുളള കാര്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തത്. ഇപ്പോഴും ഇത് മൂക സാക്ഷിയായി വീടിന്റെ പോര്‍ച്ചിലുണ്ട്. 1995-ന്റെ ഓര്‍മ്മയ്ക്കായി കെഎല്‍ 4-ഇ 1995 എന്ന ഫാന്‍സി നമ്പരാണ് കാറിനായെടുത്തത്. വീടിനോട് ചേര്‍ന്നു തന്നെ ഇദ്ദേഹം കച്ചവടസ്ഥാപനം നടത്തുന്നുണ്ട്. ഇതിനോട് ചേര്‍ന്നു തന്നെ സ്വന്തമായി കടമുറികളുമുണ്ട്. കൂടാതെ, മറ്റു ഭൂസ്വത്തുക്കളും കുടുംബത്തിനുണ്ട്.

കളരിയ്ക്കല്‍ ജങ്ഷനില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

മുതുകുളം: കണ്ടല്ലൂര്‍ തെക്ക് കളരിയ്ക്കല്‍ ജങ്ഷനില്‍ നടക്കുന്ന രണ്ടാമത്തെ ക്രൂര കൊലപാതകമാണ് നടരാജന്റേത്. 2017 ഫെബ്രുവരില്‍ ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ സുമേഷ് എന്ന യുവാവിനെ ഇവിടെവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

ക്രൂരത കാട്ടിയത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കേ

കണ്ടല്ലൂര്‍: പ്രസവത്തിനായി ഭാര്യ നവ്യയെ തിങ്കളാഴ്ച അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പികാനിരിക്കേയാണ് നവജിത്ത് ക്രൂരത കാട്ടുന്നത്. കുടുംബത്തിലേക്ക് പുതിയ ഒരാള്‍ വരുന്നതിന്റെ സന്തോഷം അങ്ങനെ ദുരന്തത്തിനും ദുഃഖത്തിനും വഴിമാറി. 11 മാസം മുന്‍പാണ് നവജിത്ത് വിവാഹിതനായത്. സഹോദരീഭര്‍ത്താവാവിന്റെ സഹോദരിയെയാണ് വിവാഹം കഴിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends