വര്‍ണങ്ങളുടെ പൂരം ഇന്ന് : തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമായ ഹോളി രാജ്യമൊട്ടും സന്തോഷപൂര്‍വ്വം ആഘോഷിക്കുന്നു

വര്‍ണങ്ങളുടെ പൂരമായ ഹോളി ആഘോഷത്തിനായി രാജ്യം ഒരുങ്ങി. ഇന്ന് ആഹ്ലാദപൂര്‍വ്വം രാജ്യമൊട്ടാകെ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലാണ് ആഘോഷങ്ങളുടെ പകിട്ട് ഏറെയും. നിറങ്ങളും മധുരപലഹാരങ്ങളും സമ്മാനങ്ങളുമെല്ലാം വാങ്ങി എല്ലാവരും ആഘോഷം ഗംഭീരമാക്കുന്നു.
വിഷ്ണു ഭക്തനായ പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശിപു മെനഞ്ഞെടുത്ത തന്ത്രത്തിന്റെ പരിസമാപ്തിയാണ് ഹോളി. തിന്‍മയുടെ മേല്‍നന്‍മയുടെ വിജയത്തിന്റെ ആഘോഷമായി ഹോളി. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളില്‍വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























