സിയാച്ചിനില്‍ രക്ഷപ്പെട്ട സൈനികന്‍ മരിച്ചു, കാണാതായ മറ്റൊരു സൈനികനായുള്ള തിരച്ചില്‍ തുടരുന്നു

ജമ്മു കാശ്മീരിലെ സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട ഇന്ത്യന്‍ സൈനികന്‍ മരിച്ചു. കാണാതായ മറ്റൊരു സൈനികനായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഡാര്‍ജിലിങ്ങില്‍ നിന്നുള്ള ലാന്‍സ് ഹവില്‍ദാര്‍ ഭവന്‍ തമങ് ആണ് മരിച്ചത്. സൈനികന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സിയാച്ചിനിലെ ടുര്‍ടുക്ക് മേഖലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സംഘം ഹിമപാതത്തില്‍പ്പെട്ടത്. ഇതില്‍ ഒരു സൈനികനെ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ സൈനികനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സൈനികനായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























