ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്രിവാളും

ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇടംനേടി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പട്ടികയില്‍ നിന്ന് പുറത്തായി. ഫോര്‍ച്യൂണ്‍ മാഗസിനാണ് ലോകത്തിലെ മികച്ച അമ്പത് നേതാക്കളുടെ പട്ടിക തയ്യാറാക്കിയത്. പ്രചോദനകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലോകത്തെ മികച്ച നേതാക്കളുടെ പട്ടിക ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കുന്നത്.
പട്ടികയില്‍ 42 ാം സ്ഥാനത്താണ് അരവിന്ദ് കെജ്രിവാള്‍ ഇടം നേടിയത്. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് മികച്ച ലോക നേതാക്കളുടെ ഇടയിലേക്ക് കെജ്രിവാളിനെ എത്തിച്ചത്. കെജ്രിവാളിന്റെ പുതിയ പദ്ധതി ഡല്‍ഹിയില്‍ ഏറെ മാറ്റം കൊണ്ടുവന്നുവെന്നാണ് ഫോര്‍ച്യൂണ്‍ മാഗസിന്റെ നിഗമനം.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന നരേന്ദ്ര മോഡി ഇത്തവണ പട്ടികയില്‍ നിന്ന് പുറത്തായി. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കലും മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സ്യുചിയും രണ്ടും മൂന്നും സ്ഥാനം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























