എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവര്‍ഫോട്ടോയാക്കിയ ആയിരങ്ങള്‍? : അരുന്ധതി ചോദിക്കുന്നു

ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും അവതാരകയുമായ അരുന്ധതി തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്, നിങ്ങള്‍ കണ്ടിട്ടുണ്ടോ വിദ്യാര്‍ഥികളുടെ മുന്‍പിലിട്ട് അധ്യാപകരെ പോലീസ് തല്ലിച്ചതയ്ക്കുന്നത്? കേട്ടിട്ടുണ്ടോ rapid action force നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യും എന്ന് പെണ്‍കുട്ടികളോടലറുന്നത് ? ജീവിച്ചിട്ടുണ്ടോ 45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ? ആലോചിച്ചിട്ടുണ്ടോ പാചകം ചെയ്‌തെന്ന കുറ്റത്തിന് പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ട് കഇഡവിലാകുന്നത്? അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ഥികള്‍ എവിടെയെന്നറിയില്ല. ഈ ചൂടില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കണമെന്നറിയില്ല. നൂറു കണക്കിന് പോലീസുകാര്‍ക്കിടയില്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സമരം ചെയ്യുമ്പോഴും നിങ്ങള്‍ തുടരുന്ന നിസ്സംഗത അറപ്പുണ്ടാക്കുന്നു. എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവര്‍ഫോട്ടോയാക്കിയ ആയിരങ്ങള്‍? എവിടെ കവലയൊന്നിന് ഓരോന്ന് വീതം രോഹിത് അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചവര്‍? ആ പ്രകടനങ്ങളില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ രോഹിതിന് നീതി കിട്ടാന്‍ തുടരുന്ന ഈ സമരത്തെ നിങ്ങള്‍ക്കിങ്ങനെ അവഗണിക്കാനാവുമായിരുന്നില്ല. അറിയാമോ നിങ്ങളുടെ രോഗമെന്താണെന്ന്? മൃതദേഹങ്ങളോടുള്ള ആസക്തി. നിറയെ കഥകള്‍ പറയാന്‍ കഴിയുന്ന മരണങ്ങള്‍ക്കായി hcuവിലേക്ക് നോക്കിയിരിക്കുകയാണ് നിങ്ങള്‍, പുതിയ അനുശോചന ആഘോഷങ്ങള്‍ക്കായി. ശവംതീനികള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























