ലിബിയയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് സുഷമാ സ്വരാജ്

ലിബിയയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പ്രശ്‌ന ബാധിത പ്രദേശത്തുനിന്ന് മടങ്ങണമെന്ന് നേരത്തെ പലതവണ അറിയിച്ചിരുന്നതാണ്. വീണ്ടും അഭ്യര്‍ഥിക്കുകയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.വെളളിയാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചതായും സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്. ട്രിപ്പോളിയില്‍നിന്നും 45 കിലോമീറ്റര്‍ മാറി സാവിയയിലാണ് സംഭവം നടന്നതെന്നും മറ്റൊരു ട്വീറ്റിലൂടെ മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























