വിജയം ബിജെപിയ്ക്ക് തന്നെയെന്ന് അരുണ്‍ ജയ്റ്റ്‌ലി

ദേശീയതയുടെ പേരില്‍ നടക്കുന്ന പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയം ബിജെപിക്കു തന്നെയാണെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച ആളുകള്‍ക്കു ജയ്ഹിന്ദ് എന്നു വിളിക്കേണ്ടി വന്നതു ഇതിന്റെ തെളിവാണ്. ചിലര്‍ സര്‍ക്കാറിന്റെ ദേശീയതയെ ചോദ്യം ചെയ്യുന്നു. പക്ഷേ, രാജ്യത്തെ വിഘടിപ്പിക്കണമെന്നു പറയുന്നവരുടെ പരിപാടികളിലും ഇവര്‍ തന്നെ പങ്കെടുക്കുന്നുവെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചോദനം ദേശീയതയാണ്. രാജ്യത്തെ വിഘടിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നതു ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു വിളിക്കപ്പെടുന്ന വല്ലാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്. നിയമമോ ഭരണഘടനയോ അനുവദിക്കുന്നില്ലെങ്കിലും രാജ്യതലസ്ഥാനത്തു തന്നെ ഇതു നടക്കുന്നു.പട്ടിക ജാതി വിഭാഗങ്ങള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകളില്‍ നിന്നു ഒരു കോടി രൂപ ലഭ്യമാക്കുന്ന സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























