പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തും

പഠാന്‍കോട്ടിലെ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തും. പാക്ക് പഞ്ചാബിലെ ഭീകരവിരുദ്ധവകുപ്പിലെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്തിലുള്ള സംഘത്തില്‍ പാക് ചാരസംഘടനയിലേയും രഹസ്യാന്വേഷണവിഭാഗങ്ങളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മറ്റ് അംഗങ്ങള്‍. ആദ്യം ഡല്‍ഹിയിലെത്തുന്ന അഞ്ചംഗ സംഘം എന്‍എഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
പഠാന്‍കോട്ടില്‍ ഏറ്റുമുട്ടലില്‍ വധിച്ച നാല് പാക് ഭീകരരുടെ പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ പാക് സംഘത്തിന്റെ സഹായം ലഭിക്കുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























