വോട്ട് ചെയ്യാം പക്ഷേ പണം വേണം... നടന്‍ വിജയകാന്തിന്റെ ഭാര്യക്കെതിരെ കേസ്

വോട്ടുചെയ്യാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ നടന്‍ വിജയകാന്തിന്റെ ഭാര്യക്കെതിരെ പോലീസ് കേസെടുത്തു. ഡിഎംഡികെ വനിതാ വിഭാഗം നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലതയ്‌ക്കെതിരെയാണു പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തിനിടെയായിരുന്നു പ്രേമലത വോട്ടര്‍മാര്‍ക്കു പണം വാഗ്ദാനം ചെയ്തത്. ചില പാര്‍ട്ടികള്‍ വോട്ടു ചെയ്താല്‍ പണം നല്‍കാമെന്നാണു പറയുന്നത്. ഒരു വോട്ടിനു 2,000 മുതല്‍ 3,000 വരെയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ ഒരു വോട്ടിനു ഒരു ലക്ഷം രൂപ നല്‍കുമെന്ന് അവര്‍ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം എഐഎഡിഎംകെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























