ദളിത് ബാലനെ പീഡിപ്പിച്ചു, ജനക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു

ദളിത് ബാലനെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച രവി എന്നയാളെ കൈകാര്യം ചെയ്ത ജനക്കൂട്ടം ഇയാളെ പിന്നീട് പോലീസിന് കൈമാറി.പെതനെയ്‌കെന്‍പാളയത്ത് പച്ചക്കറി കട നടത്തിവരികയാണ് രവി. കടയുടെ മുന്നിലുള്ള റോഡിലൂടെ പോകുകയായിരുന്ന ബാലനെ കയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് ബാലനെ പീഡനത്തില്‍ നിന്നും രക്ഷിച്ചത്. തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രവിയെ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തിന് ശേഷം പോലീസിന് കൈമാറിയെ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രവിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗക അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും പട്ടികജാതിപട്ടികവര്‍ഗ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവും കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























