മുലായത്തിന്റെ ഇളയ മരുമകളും രാഷ്ട്രീയത്തിലേക്ക്

മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക്. മുലായത്തിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്‌നോ കന്റോണ്‍മെന്റ് സീറ്റില്‍ മത്സരിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണ ജോഷി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. മുലായം സിംഗിന്റെ മൂത്ത മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിള്‍ യാദവ് ലോക്‌സഭാംഗമാണ്. മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് യുപിയില്‍ മന്ത്രിയാണ്. മറ്റൊരു സഹോദരന്‍ രാംഗോപാല്‍ യാദവ് രാജ്യസഭാംഗമാണ്. മുലായത്തിന്റെ സഹോദന്മാരുടെ മക്കളായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് പ്രതാപ്, തേജ് പ്രതാപ് എന്നിവര്‍ ലോക്‌സഭാംഗങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























