ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി ഒരൊറ്റ ഫോണ്‍കോള്‍ മതി

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി ഒരു ടെലിഫോണ്‍ വിളി മാത്രം. അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്ക് അനുഗ്രഹമായി പുതിയ സംവിധാനം അടുത്ത മാസം രണ്ടാം വാരം നിലവില്‍ വരും. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ 139 എന്ന നമ്പരിലേക്കു ഫോണ്‍ വിളിച്ച്, നിര്‍ദേശാനുസരണം ടിക്കറ്റ് വിവരങ്ങള്‍ നല്‍കിയാല്‍ മതി.
യാത്ര റദ്ദാക്കിയതു സംബന്ധിച്ച വിവരവും വണ്‍ടൈം പാസ്‌വേഡും യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കും. ഈ പാസ്‌വേഡുമായി അതേദിവസം തന്നെ ടിക്കറ്റ് കൗണ്ടറിലെത്തിയാല്‍ റീഫണ്ട് തുക ലഭിക്കും. കൗണ്ടറില്‍നിന്നെടുത്ത ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യം. ഓണ്‍ലൈന്‍ വഴിയെടുത്ത ഇ-ടിക്കറ്റുകള്‍, വെബ്‌സൈറ്റ് വഴി തന്നെ റദ്ദാക്കണം.
ട്രെയിന്‍ ടിക്കറ്റ് കാന്‍സലേഷന്‍ നിരക്ക് റയില്‍വേ ഈയിടെ കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെ റദ്ദാക്കാനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്തിരുന്നു. കണ്‍ഫേം ടിക്കറ്റ്, യാത്ര പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പുവരെയും വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റ്, അരമണിക്കൂര്‍ മുന്‍പു വരെയും മാത്രമേ റദ്ദാക്കാനാവൂ.
ഇതോടെ, യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുമ്പോള്‍, നിശ്ചിത സമയത്തിനകം കൗണ്ടറിലെത്തി ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ കഴിയാതെ പോകുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ പശ്ചാത്തലത്തിലാണു പുതിയ സംവിധാനം. വിദൂരമേഖലകളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്കും മറ്റും നിലവില്‍ ഈ സൗകര്യമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























