എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ്

എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്കുള്ള എ.ഐ620 വിമാനമാണ് അടിയന്തരമായി ഇറക്കിയത്. 120 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനത്തിലെ അണ്ടര്‍കാരിയേജില്‍ നിന്നാണ് പുക ഉയര്‍ന്നത്. തുടര്‍ന്ന് മുംബൈയിലെ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























