സങ്കടക്കാഴ്ചയായി.... പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

കണ്ണീർക്കാഴ്ചയായി... പത്തുമാസം മാത്രം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തയശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27കാരിയായ സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.
ഷോപ്പിങ്ങിനായെന്നു പറഞ്ഞാണ് സുഷമ കുഞ്ഞുമായി അമ്മ ലളിതയുടെ വീട്ടിലെത്തിയത്. അവിടെ വച്ച് മുറിയിൽ കയറി വാതിലടച്ചതിന് പിന്നാലെ കുഞ്ഞിന് വിഷം കൊടുക്കുകയായിരുന്നു . പിന്നാലെ യുവതിയും ജീവനൊടുക്കി. രാത്രി 9.30ഓടെ ഭാര്യയേയും കുഞ്ഞിനേയും കാണാനായി ലളിതയുടെ വീട്ടിലെത്തിയ യശ്വന്ത് മുറി അകത്ത് നിന്ന് പൂട്ടിയത് കണ്ടു. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























