മോഡിയുടെ ആരാധകനാണ് ഞാന്‍: മേജര്‍ രവി

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരേ കേസെടുക്കുന്നത് കൊണ്ട് യാതൊരു പേടിയുമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല ഞാന്‍. ഹിന്ദു ദൈവങ്ങളെ മാത്രമല്ല മുസ്ലിം ക്രിസ്ത്യന്‍ ദൈവങ്ങളെയും ബഹുമാനിക്കണമെന്നും അപമാനിക്കരുതെന്നാണ് തന്റെ നിലപാടെന്ന് മേജര്‍ രവി.മോദിയുടെ ആരാധകനാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ തെറ്റായ പ്രചരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഒന്നരവര്‍ഷം കൊണ്ട് അദ്ദേഹം ചെയ്തത് ശക്തമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുകയായിരുന്നു. യഥാര്‍ഥ ഫാസിസ്റ്റുകളാണ് ബിജെപിയ്‌ക്കെതിരേ ഇപ്പോള്‍ അസഹിഷ്ണതയോടെ രംഗത്ത് വന്നിട്ടുള്ളത്. ദേശസ്‌നേഹിയായ പട്ടാളക്കാരനായത് കൊണ്ടാണ് ദേശവിരുദ്ധമായ പല കാര്യങ്ങളിലും താന്‍ പ്രതികരിക്കുന്നതെന്ന് രവി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























