ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്ന് പുലർച്ചെ ഭൂചലനം ... 4.1 തീവ്രത രേഖപ്പെടുത്തി

ഗുജറാത്തിലെ കച്ച് ജില്ലയിൽ ശനിയാഴ്ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ ഖാവ്ദയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രവഭ കേന്ദ്രമെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ISR) അറിയിച്ചു.
കച്ച് ജില്ല വളരെ ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.2001-ൽ കച്ചിൽ ഉണ്ടായ ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടെ ഇന്ത്യയിലെ മൂന്നാമത്തെ തീവ്രതയുള്ളതായിരുന്നു. ഏറ്റവും നാശം വിതച്ച ഭൂമ്പങ്ങളിൽ രണ്ടാമത്തേതും ഇതായിരുന്നു.
2001 ജനുവരി 26 ന് കച്ച് ജില്ലയിലെ ബച്ചൗവിനടുത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തി. 13,800 പേർ മരിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി.
"
https://www.facebook.com/Malayalivartha























