Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമതയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സുവേന്ദു അധികാരി

17 JANUARY 2026 03:43 PM IST
മലയാളി വാര്‍ത്ത

കല്‍ക്കരി കുംഭകോണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സുവേന്ദു അധികാരി ഈ വിവരം പുറത്തുവിട്ടത്.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി നേരത്തെ മമതാ ബാനര്‍ജിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആലിപ്പൂര്‍ സിവില്‍ ജഡ്ജി കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ കടുത്ത ഭാഷയിലാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
'ബഹുമാനപ്പെട്ട മമതാ ബാനര്‍ജി, നിങ്ങള്‍ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒളിച്ചോടുമ്പോള്‍, ഞാന്‍ എന്റെ പ്രതിബദ്ധതകള്‍ പാലിക്കുന്നു. കല്‍ക്കരി കുംഭകോണത്തില്‍ എനിക്ക് പങ്കുണ്ടെന്ന നിങ്ങളുടെ ആരോപണങ്ങളോട് മൗനം പാലിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല.'എന്ന് അദ്ദേഹം കുറിച്ചു.

 

തന്റെ അഭിഭാഷകരുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടാന്‍ മമതയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതി വിധി അനുകൂലമായാല്‍ ലഭിക്കുന്ന 100 കോടി രൂപയുടെ നഷ്ടപരിഹാരത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അധികാരി അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...  (18 minutes ago)

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (23 minutes ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (37 minutes ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (57 minutes ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (1 hour ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (1 hour ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (2 hours ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (2 hours ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (2 hours ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (9 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (9 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (9 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (10 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (10 hours ago)

Malayali Vartha Recommends