പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

പശ്ചിമ ബംഗാളിലെ മുറിഗംഗയില്‍ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസിന് ഇതുവരെ ഈ ആരോപണം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























