അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൂചനസ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് താരം അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബച്ചനെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്ര മോഡി താല്‍പ്പര്യപ്പെടുന്നതായാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍.
നരേന്ദ്ര മോഡിക്ക് അമിതാബ് ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പാ എന്ന ചിത്രത്തിന്റെ ഷുട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ മോഡിയുമായി പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബച്ചനെ മോഡി ക്ഷണിച്ചതായും അമര്‍ സിംഗ് പറഞ്ഞു. നേരത്തെ ബച്ചന്‍ കുടുംബവുമായി വളരെയേറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് അമര്‍ സിംഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























