പഴനിയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് എറണാകുളം സ്വദേശിനി മരിച്ചു

പഴനിയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാതയില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. സുമോ വാന്‍ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ് മരിച്ചത്. രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. ഒന്‍പതാമത്തെ ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണ വിട്ട കാര്‍ 100 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























