കൊല്‍ക്കത്തയിലെ ബൂറാ ബസാറില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് 18 മരണം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ തിരക്കേറിയ ബുറാ ബസാറില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഗണേശ് ടാക്കീസിനു സമീപമുള്ള ഫ്‌ളൈഓവറാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 150ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























