Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്

06 FEBRUARY 2026 05:02 PM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പിടിയില്‍. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകള്‍ ഡിഎന്‍എ പരിശോധനക്കായി അയച്ചു. ഇതോടെയാണ് ഡിഎന്‍എ ഫലം പൊസിറ്റീവായതും യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. 2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ മുത്തശ്ശിയോട് വിവരം ധരിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സ്ത്രീക്ക് മൊഴി നല്‍കാന്‍ കഴിയാത്തതു കാരണം പ്രതികളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസുകാര്‍ യുവതിയുടെ പിതാവിനോട് സംസാരിച്ചുവെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. പരാതി നല്‍കാനും പിതാവ് വിസമ്മതിച്ചു. എന്നാല്‍, കൗണ്‍സിലിങിന് ശേഷം യുവതി പരാതി നല്‍കാന്‍ തയാറായി. പരാതിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പൊലീസ് രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎന്‍എ ഫലം തെറ്റായതോടെ പിതാവ് ഉള്‍പ്പെടെ സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകള്‍ എടുക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (4 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (52 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (57 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends