സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'

കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍. പദ്ധതിക്ക് വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്നാണ് അശ്വിനി വൈഷ്ണവ് സഭയെ അറിയിച്ചത്.
ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്. 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റെയില്‍വേയുടെ പ്രേരണ മൂലമാണ്. തിരഞ്ഞെടുപ്പാകാം കാരണം. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു.'സില്‍വര്‍ലൈന്‍ പ്രായോഗികമാണെന്ന് കരുതുന്നില്ല; സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'
https://www.facebook.com/Malayalivartha

























