ഭര്‍ത്താവ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഭര്‍ത്താവും ഭര്‍തൃകുടുംബവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതില്‍ മനംനൊന്ത് ജീവനൊടുക്കി യുവതി. കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖര്‍ പാട്ടീലിനെയാണ് (22) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2022ലാണ് കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ബസവ കല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടിലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു പോലീസ് ഇതിനകം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ശേഖര്‍ പാട്ടിലാണ്. മറ്റുള്ളവര്‍ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























