റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാന്‍ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഫെബ്രുവരി ആറിന് (വെള്ളിയാഴ്ച) ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. 5 വയസ്സുള്ള മകളുടെ മൊഴിയില്‍നിന്നുമാണ് റീല്‍സ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസ്സിലാക്കിയത്. എന്നാല്‍ മരണകാരണം അറിയില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ജഗദീഷ് സിങ് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























