ബംഗ്ലാദേശിലെ ഹിന്ദുക്കളെ തൊട്ടാൽ ! വിവരമറിയുമെന്ന് ആർ എസ് എസ് ഞെട്ടി ഭരണകൂടം കേന്ദ്രം ബംഗ്ലാദേശിലേക്ക്...

ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷത്തിൽ പ്രതിസന്ധിയിലായ ഹിന്ദുക്കളുടെ ദുരിതത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അവിടെയുള്ള ഹിന്ദുക്കൾ അതിജീവനത്തിനായി പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് ഭാഗവത് മുന്നറിയിപ്പ് നൽകി. അതായത് ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധർക്ക് പണി കിട്ടുമെന്നാണ് ആർ എസ് എസ് മേധാവി പറയാതെ പറഞ്ഞത്.
മുംബൈയിലെ നെഹ്റു സെന്ററിൽ സംഘ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഘയാത്രയുടെ 100 വർഷം: പുതിയ ചക്രവാളങ്ങൾ' എന്ന രണ്ടു ദിവസത്തെ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കവെയായിരുന്നു ഭാഗവതിന്റെ മുന്നറിയിപ്പ്. 'ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ നിലയുറപ്പിച്ച് പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും.' അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകിയ 'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന പ്രക്ഷോഭത്തിനു പിന്നാലെ 2024 ഓഗസ്റ്റ് അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടിരുന്നു. അന്ന് തുടങ്ങിയ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ത്യാ വിരുദ്ധ തീവ്രവാദ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ഇതുമായി ബന്ധപ്പെട്ടാണ്, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് പിന്തുണ നൽകുമെന്ന തരത്തിൽ ആർഎസ്എസ് മേധാവിയുടെ മുന്നറിയിപ്പ്.
ഇത്തരം വിഷയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞകാലങ്ങളിൽ ജനസംഖ്യാ കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
'ജനസംഖ്യയിലെ മാറ്റങ്ങളെക്കുറിച്ച് മുൻപ് സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് കാരണങ്ങൾ. ഇപ്പോൾ സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങിയതുകൊണ്ട് അക്കാര്യത്തിൽ നമ്മൾ വിജയിക്കും.' ഇനി ഇന്ത്യയെ ദുർബലപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇന്ത്യയെ ഇപ്പോൾ തകർക്കാൻ കഴിയില്ല. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവരെ ഇന്ത്യ തകർക്കും. ആർഎസ്എസ് ഫണ്ടുകളെക്കുറിച്ച് ആളുകൾക്ക് ജിജ്ഞാസയുണ്ട്. ഞങ്ങൾ പ്രവർത്തകരിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നു. യാത്ര ചെയ്യുമ്പോൾ ഭക്ഷണം വാങ്ങുന്നതിന് പകരം ഞങ്ങൾ ഉച്ചഭക്ഷണം ആവശ്യപ്പെടുന്നു. ഹോട്ടലുകളിൽ താമസിക്കുന്നതിന് പകരം ഞങ്ങൾ പ്രവർത്തകരുടെ വീടുകളിൽ താമസിക്കുന്നു.' അദ്ദേഹം പറഞ്ഞു.
'ഏത് ജാതിയിൽപ്പെട്ടവർക്കും ആർഎസ്എസ് തലവനാകാം. പട്ടികജാതി-വർഗ്ഗക്കാർക്ക് അയോഗ്യതയില്ല, ബ്രാഹ്‌മണർക്ക് പ്രത്യേക യോഗ്യതയുമില്ല. തുടക്കത്തിൽ ബ്രാഹ്‌മണരെ ഉൾക്കൊണ്ടാണ് സംഘം തുടങ്ങിയതെങ്കിലും ഞങ്ങൾ എല്ലാ ജാതികൾക്കുമായി പ്രവർത്തിക്കുന്നു.' അദ്ദേഹം പറഞ്ഞു.
'മുസ്ലിം പ്രദേശങ്ങളിലെ വെല്ലുവിളികൾ പ്രതികരിക്കാതെ കൈകാര്യം ചെയ്യുന്നതാണ് ഞങ്ങളുടെ രീതി. അവർക്ക് മോശം വാക്കുകൾ ഉപയോഗിക്കാം, പക്ഷേ ഞങ്ങൾ പ്രതികരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഘർഷം വർധിക്കില്ല. സംഘം ആർക്കുമെതിരെ അല്ല. അതിന് അധികാരമോ സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ല. അതിന്റെ ലക്ഷ്യം സമൂഹത്തെ ഒന്നിപ്പിക്കുക മാത്രമാണ്.' അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ്. സ്വന്തം രാജ്യം വധശിക്ഷ വിധിച്ച ഹസീനക്ക് രാഷ്ട്രീയ അഭയം നൽകിയത് ഇന്ത്യയാണ്. ഒരു പ്രവചനവും സാധ്യമാവാത്ത സ്ഥിതിയിലൂടെയാണ് ബംഗ്ലാദേശ് ഇന്ന് കടന്നു പോകുന്നത്. എന്താണ് ബംഗ്ലാദേശിൽ സംഭവിക്കുന്നത്? ആരാണ് അടുത്തിടെ കൊല്ലപ്പെട്ട ഷെരീഫ് ഉസ്മാൻ ഹാദി? പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐക്ക് സംഭവത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ? തിരഞ്ഞെടുപ്പിനിടെ ഭയത്തിന്റെയും അസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണോ ഇപ്പോൾ നടക്കുന്നത്? ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ ജനവികാരം ശക്തമായത് എങ്ങനെയാണ്? ഇതിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്കും പങ്കുണ്ടോ? നിലവിലെ രാഷ്ട്രീയസ്ഥിതിയറിയുമ്പോൾ ചോദ്യങ്ങൾ നിരവധിയാണ്.
തൊഴിൽ സംവരണത്തിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. അത് ഭരണവിരുദ്ധവികാരമായി രാജ്യമൊന്നാകെ അലയടിച്ചപ്പോഴാണ് അഞ്ച് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. ഗത്യന്തരമില്ലാതെ രാജ്യം വിട്ടാണ് അവർ ഇന്ത്യയിലെത്തിയത്. പിന്നാലെ ബംഗ്ലാദേശിൽ മൂഹമ്മദ് യൂനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. ഷെയ്ഖ് ഹസീന ഇല്ലാത്ത, അവാമി ലീഗ് അപ്രസക്തമായ ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ മുഖംമൂടി ധാരികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. പിന്നാലെ അദ്ദേഹത്തിന്റെ അനുനായികൾ തെരുവിലിറങ്ങുന്നു, അത് മറ്റൊരു കലാപമായി മാറുന്നു. കൊല്ലപ്പെട്ടത് ഇന്ത്യയുടെയും ഷെയ്ഖ് ഹസീനയുടെയും കടുത്ത വിമർശകരിൽ ഒരാളായതിനാൽ ഇന്ത്യക്കെതിരെയും ആരോപണങ്ങളുയർന്നു. ഹസീനയ്ക്ക് അഭയം നൽകിയതുമുതൽ ശക്തമായികൊണ്ടിരുന്ന ഇന്ത്യ വിരുദ്ധ വികാരം ബംഗ്ലാദേശിൽ ആളിക്കത്തിക്കാൻ ഇത് ഉപയോഗിച്ചു.
ബംഗ്ലാദേശിലെ ഝലോകത്തി ജില്ലയിലെ നാൽചിതി ഉപാസിലയിൽ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ ജനനം. മദ്രസ അധ്യാപകനും ഇമാമുമായിരുന്നു ഹാദിയുടെ പിതാവ്. തികച്ചും മതപരമായ അന്തരീക്ഷത്തിൽ വളർന്ന ഹാദി, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ധാക്ക സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി. ഈ സമയത്താണ് ഹാദി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പഠന ശേഷം സ്‌കോളേഴ്സ് സർവകലാശാലയിൽ അധ്യാപകനായതോടെ സജീവ രാഷ്ട്രീയത്തിലേക്കും കടന്നു. അങ്ങനെയാണ് ബംഗ്ലാദേശിലെ തീവ്രസംഘടനയായ ഇങ്കിലാബ് മഞ്ചിന്റെ വക്താവും കൺവീനറുമായി ഹാദി മാറുന്നത്. അവാമി ലീഗിന്റെയും അതിന്റെ നയങ്ങളുടെയും കടുത്ത വിമർശകനായിരുന്ന ഹാദി തന്നെയാണ് ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ചതും. കലാപത്തിന് ശേഷം അവാമി ലീഗിനെ അയോഗ്യരാക്കണമെന്നും പിരിച്ചുവിട്ട സർക്കാരിന്റെ അംഗങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഇങ്ക്വിലാബ് മഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അനുഭാവപൂർവമായ നടപടിയല്ല, ഇങ്കിലാബ് മഞ്ചിനോട് സ്വീകരിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടും യൂനുസ് സർക്കാർ പാർട്ടി പിരിച്ചുവിടുകയും ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, തിരഞ്ഞെടുപ്പിൽ ധാക്ക -8 നിയോജക മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഹാദി തീരുമാനിച്ചു.
ഡിസംബർ 12-നാണ് മുഖംമൂടി ധരിച്ച് മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരികൾ, ധാക്കയിലെ പൽത്താനിലൂടെ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ഹാദിക്ക് നേരെ വെടിയുതിർക്കുന്നത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായതിനാൽ എവർകെയർ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 15-ന് എയർ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക് മാറ്റിയെങ്കിലും 18-ാം തീയ്യതി ഹാദി ലോകത്തോട് വിടപറഞ്ഞു.
ഹാദിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അനുനായികൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധാക്കയിലെ ഷാബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടിച്ചു കൂടിയ പ്രക്ഷോഭക്കാർ വൻ തോതിൽ അക്രമങ്ങൾ അഴിച്ചുവിട്ടു. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന് ഇവർ ആരോപിച്ചു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. കലാപത്തിൽ നിരവധി അവാമി ലീഗ് പ്രവർത്തകരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. ഇതിനിടെ കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ മതനിന്ദ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചില്ല. ലക്ഷ്മിപൂർ സദർ ഉപജില്ലയിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന എഴുവയസുകാരി പൊള്ളലേറ്റ് മരിച്ചു. നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിനും തലയ്ക്ക് വെടിയേറ്റു.
കടുത്ത ഇന്ത്യ വിരുദ്ധത വെച്ചുപുലർത്തിയിരുന്ന ആളായിരുന്നു ഹാദി. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നു, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇന്ത്യ ഷെയ്ഖ് ഹസീനയ്ക്കൊപ്പം നിന്നു, തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ഹസീന വിജയിച്ചത് തുടങ്ങി നിരവധി ആരോപണങ്ങൾ ഹാദി ഉന്നയിച്ചിരുന്നു. ഇതോടെ ഹസീന ഭരണകൂടത്തിനെതിരായ വികാരം ഇന്ത്യയ്ക്കെതിരായ വികാരമായി മാറി. അധികാരം നഷ്ടപ്പെട്ട് നാടുവിട്ട ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതോടെ ഈ വികാരം ശക്തമായി. ഇതുകൊണ്ടൊക്കെ തന്നെയാണ്, ഹാദിക്കെതിരേ ആക്രമണമുണ്ടായപ്പോൾ അതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു അയാളുടെ അനുയായികളും ചില പ്രതിപക്ഷ ശബ്ദങ്ങളും ആരോപിച്ചത്. ഹാദിയുടെ മരണശേഷം ജനക്കൂട്ടം അവാമി ലീഗ് വിരുദ്ധ മുദ്രാവാക്യങ്ങൾക്കൊപ്പം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർത്തി. ഹാദിയെ ആക്രമിച്ചവർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായും അവരെ തിരികെ കൊണ്ടുവരുന്നതുവരെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാർ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ചു. എന്നാൽ ഇതിന് തെളിവില്ലെന്ന് പോലീസ് പരസ്യമായി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇന്ത്യയും വ്യക്തമാക്കി. എന്നാൽ, കലാപം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഇന്ത്യയെ ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ. ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹാദിയുടെ കൊലപാതകം നടത്തിയതെന്ന് ഉസ്മാൻ ഹാദിയുടെ സഹോദരൻ ഒമർ ഹാദി പറഞ്ഞതോടെ ഇന്ത്യാവിരുദ്ധതരുടെ ആരോപണം വെറുതെയായി.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങളെന്നതും പ്രസക്തമാണ്. ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്‌ഐ ബംഗ്ലാദേശിൽ നീക്കങ്ങൾ നടത്തിവരുന്നത്. ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യയും നോക്കിക്കാണുന്നത്.
എന്തായാലും ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യ അവിടെ വിസ സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളർച്ചയിലും ഇന്ത്യൻ മിഷനുകളുടെ സുരക്ഷയിലുമുള്ള ശക്തമായ ആശങ്ക ഇന്ത്യയും ബംഗ്ലാദേശ് സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്.
സുരക്ഷാ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ആരോപണം ഉയർന്ന് വരുന്നത്.
ഉസ്മാൻ ഹാദിയുടെ മരണത്തിന് തൊട്ടു പിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ചത് ഉടൻ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി, തീവെപ്പ്, നാശനഷ്ടങ്ങൾ, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. ജനക്കൂട്ടം ഹൈവേകൾ ഉപരോധിച്ചു, മുൻ മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. മാധ്യമ സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. ഇതെല്ലാം ഒരു ആസൂത്രണ കലാപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഹാദിയുടെ കൊലപാതകം തിരഞ്ഞെടുപ്പിനിടെ ഒരു രാഷ്ട്രീയക്കൊടുങ്കാറ്റായി മാറുമെന്ന് ഉറപ്പാണ്. നിലവിൽ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയോ ഇതു തിരഞ്ഞെടുപ്പ് ചർച്ചയാക്കില്ല. അതേസമയം, ബംഗ്ലാദേശിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവസരം മുതലാക്കുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസൽ കരീമിന് അവാമി ലീഗുമായി ബന്ധപ്പെടുത്തി ഇന്ത്യാവിരുദ്ധ വികാരങ്ങൾ ഇളക്കിവിടാൻ തീവ്രവാദ ഗ്രൂപ്പുകൾ പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ യൂനുസിന്റെ ഇടക്കാല ഭരണകൂടത്തിന് അത് വലിയ വെല്ലുവിളിയാകും.
ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാണ്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷമുള്ള രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഏകദേശം ഒന്നര വർഷമായി രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ലാത്ത സമയത്താണ് ഈ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയുടെ അഭാവം തിരഞ്ഞെടുപ്പുകളുടെ നിയമസാധുതയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പ് പ്രക്രിയയെ ശക്തമായി വിമർശിച്ചു. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് അവർ വിശേഷിപ്പിച്ചു.
യൂനുസ് സർക്കാർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. സൺഡേ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞത്, തിരഞ്ഞെടുപ്പ് ജനാധിപത്യപരമോ എല്ലാവരെയും ഉൾക്കൊള്ളുന്നതോ ആയിരുന്നില്ല എന്നാണ്. രാജ്യത്തെ ഏറ്റവും പഴയ രാഷ്‌ട്രീയ പാർട്ടിയായ പാർട്ടി അരികുവൽക്കരിക്കപ്പെട്ടുവെന്ന് അവർ വാദിച്ചു. മുഹമ്മദ് യൂനുസ് സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. സമീപ ആഴ്ചകളിൽ ഹിന്ദു ന്യൂനപക്ഷങ്ങളുടെ കൊലപാതകങ്ങളെക്കുറിച്ച് പരാമർശിച്ച ഹസീന, യൂനുസ് സർക്കാർ തീവ്രവാദികളെ ശാക്തീകരിച്ചുവെന്നും, കുറ്റവാളികളായ തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിച്ചുവെന്നും, അക്രമം നടത്തിയവർക്ക് സ്വതന്ത്രമായ നിയന്ത്രണം നൽകിയെന്നും പറഞ്ഞു.
ഈ തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് ഹസീന പറഞ്ഞു. ഒരൊറ്റ ബംഗ്ലാദേശിയുടെയും വോട്ടില്ലാതെ രൂപീകരിച്ച യൂനുസ് സർക്കാർ, ജനങ്ങൾ ഒമ്പത് തവണ തിരഞ്ഞെടുത്ത പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. രാഷ്‌ട്രീയ എതിർപ്പിനെ ഇല്ലാതാക്കാൻ യൂനുസ് ശ്രമിച്ചുവെന്ന് അവർ ആരോപിച്ചു, സ്വതന്ത്രരായ ആളുകളെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയാണെന്നും അവർ പറഞ്ഞു. ബിഎൻപിയിലോ ജമാഅത്തിലോ അംഗങ്ങളല്ലാത്ത ആരെയും നാമനിർദ്ദേശ ഫോമുകൾ വാങ്ങാൻ ശ്രമിക്കുന്ന ആരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു.
“ബാലറ്റ് പെട്ടിയിൽ ഞങ്ങളെ നേരിടുന്നതിനേക്കാൾ യൂനുസ് ഞങ്ങളെ നിരോധിക്കും, കാരണം ബംഗ്ലാദേശികൾക്ക് ഒരു യഥാർത്ഥ തിരഞ്ഞെടുപ്പ് നൽകുമ്പോൾ അവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാം.” – മുഹമ്മദ് യൂനുസിനെതിരെ നേരിട്ട് ആക്രമണം അഴിച്ചുവിട്ടുകൊണ്ട് അവാമി ലീഗ് നേതാവ് പറഞ്ഞു, കൂടാതെ ഈ തിരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകരിക്കപ്പെട്ട സർക്കാർ അധികാര പ്രതിസന്ധിയെ നേരിടുമെന്ന് ഹസീന പറഞ്ഞു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾ ഭയത്തിലാണ് കഴിയുന്നതെന്ന് ഹസീന പറഞ്ഞു. അവരുടെ ബിസിനസുകൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവ നശിപ്പിക്കപ്പെടുന്നു. യൂനുസ് തീവ്രവാദികളെ വിട്ടയക്കുകയും കുറ്റവാളികൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്തതായി അവർ ആരോപിച്ചു. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ കുറ്റകരമാണെന്ന് യൂനുസ് സർക്കാർ പ്രഖ്യാപിക്കുകയും മതപരമായ ഒരു കാഴ്ചപ്പാടും നിഷേധിക്കുകയും ചെയ്തു. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസിനെ അദ്ദേഹത്തിന്റെ സഖാക്കൾ പരസ്യമായി കൊലപ്പെടുത്തിയെന്ന് ഹസീന തിരിച്ചടിച്ചു.
സുരക്ഷാ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ആരോപണം ഉയർന്ന് വരുന്നത്.
ഉസ്മാൻ ഹാദിയുടെ മരണത്തിന് തൊട്ടു പിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ചത് ഉടൻ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി, തീവെപ്പ്, നാശനഷ്ടങ്ങൾ, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. ജനക്കൂട്ടം ഹൈവേകൾ ഉപരോധിച്ചു, മുൻ മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. മാധ്യമ സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. ഇതെല്ലാം ഒരു ആസൂത്രണ കലാപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഹാദിയുടെ കൊലപാതകം തിരഞ്ഞെടുപ്പിനിടെ ഒരു രാഷ്ട്രീയക്കൊടുങ്കാറ്റായി മാറുമെന്ന് ഉറപ്പാണ്. നിലവിൽ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയോ ഇതു തിരഞ്ഞെടുപ്പ് ചർച്ചയാക്കില്ല. അതേസമയം, ബംഗ്ലാദേശിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവസരം മുതലാക്കുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസൽ കരീമിന് അവാമി ലീഗുമായി ബന്ധപ്പെടുത്തി ഇന്ത്യാവിരുദ്ധ വികാരങ്ങൾ ഇളക്കിവിടാൻ തീവ്രവാദ ഗ്രൂപ്പുകൾ പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ യൂനുസിന്റെ ഇടക്കാല ഭരണകൂടത്തിന് അത് വലിയ വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha



























