പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി

സ്‌കൂള്‍ ബാഗില്‍ നിന്ന് ബുക്ക് എടുക്കുന്നതിനിടെ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ ഒരാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവില്‍ കുട്ടി യാത്രയായി. കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് സമീപത്തെ തിരുവാരൂരില്‍ സ്‌കൂളില്‍ വച്ച് 17കാരനായ എം ശിവപ്രകാശം എന്ന കുട്ടിക്ക് പാമ്പ് കടിയേറ്റത്. സ്‌കൂള്‍ ബാഗില്‍ കയറിയ വെള്ളിക്കെട്ടന്‍ പാമ്പ് ബുക്ക് എടുക്കാന്‍ നോക്കിയ 17കാരനെ ആക്രമിക്കുകയായിരുന്നു. അരിതുവാരമംഗലം സര്‍ക്കാര്‍ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ഫെബ്രുവരി നാലിന് പാമ്പ് കടിയേറ്റത്. കോമണ്‍ ക്രെയിറ്റ് അഥവ വെള്ളിക്കെട്ടന്‍ എന്ന മാരക വിഷമുള്ള പാമ്പാണ് ശിവപ്രകാശത്തിന്റെ ബാഗില്‍ കയറിക്കൂടിയത്.
പാമ്പിന്റെ കടിയേറ്റ് നിലവിളിച്ച 17കാരനെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും ശിവപ്രകാശം ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനോടകം സ്‌കൂളിന്റെ സുരക്ഷിതത്വത്തില്‍ സംശയവുമായി ശിവപ്രകാശത്തിന്റെ മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. ക്ലാസ് മുറിയില്‍ പാമ്പ് എത്തിയത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യയിലുണ്ടാവുന്ന പാമ്പുകടി മരണങ്ങളില്‍ 90 ശതമാനത്തിലും പ്രതിസ്ഥാനത്തുള്ളത് വെള്ളിക്കെട്ടന്‍ എന്ന കോമണ്‍ ക്രെയിറ്റ് ആണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയായ ഉയര്‍ന്ന വിഷമുള്ള പാമ്പാണ് വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍. ഇവയുടെ വിഷത്തില്‍ പ്രധാനമായും ന്യൂറോടോക്‌സിന്‍ എന്ന വിഭാഗത്തിലെ രാസപദാര്‍ഥം അതീവമാരകമാണ്.
https://www.facebook.com/Malayalivartha



























