19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി

മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ അയല്‍വാസിയുടെ ഭീഷണി ഭയന്ന് ജീവനൊടുക്കി 19കാരിയും അമ്മയും. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകള്‍ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസും ഉദ്യോഗസ്ഥരും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അയല്‍ക്കാരന്റെ ഭീഷണി കാരണമുള്ള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അമ്മയും മകളും. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടില്‍ നിരന്തരമായ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അയല്‍വാസിക്ക് സാധിച്ചിരുന്നു. 35കാരനായ മുത്തുരാജു എന്ന വിവാഹിതനായ അയല്‍വാസിയാണ് പ്രിയങ്കയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇക്കാരണത്താല്‍ ശകുന്തളയും ഭര്‍ത്താവ് മഹേഷും മുത്തുരാജുവിന് താക്കീത് നല്‍കുകയും മകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ക്ക് മാതാപിതാക്കള്‍ വിവാഹം ആലോചിച്ചത്. ഈ വിവരം അറിഞ്ഞതോടെ മുത്തുരാജു ശകുന്തളയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.
ഈ വിവാഹം നടന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഭീഷണികള്‍ അമ്മയ്ക്കും മകള്‍ക്കും കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചും കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചും അവര്‍ ആശങ്കയിലായിരുന്നു. ഈ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തിന് ശേഷം ശകുന്തളയുടെ ഭര്‍ത്താവ് മഹേഷ് ഹാലഗുരു പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സംബന്ധിച്ച ആരോപണങ്ങളും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടര്‍ച്ചയും അധികൃതര്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha



























