കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സി ജെയെ വ്യക്തിപരമായി അധിക്ഷേപിച്ചു കുടുംബങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ നടന്നത് പതിവ് ഐടി പരിശോധനയെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. പരിശോധനയില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുമായി സഹകരിച്ചു.
കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ടെന്നും ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് വ്യക്തമാക്കി. സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും ടി എ ജോസഫ് പറഞ്ഞു.
റോയ് സി ജെയുടെ നഷ്ടം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. അന്വേഷണം എസ്‌ഐടിയുടെ പരിധിയിലുള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്ന് ടി എ ജോസഫ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ ആവില്ല. ഐടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ലെന്ന് ടി എ ജോസഫ് പറഞ്ഞു.
വ്യക്തിപരമായി അധിക്ഷേപിച്ചു കുടുംബങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മോശമായ കാര്യങ്ങള്‍ ചെയര്‍മാനെ കുറിച്ച് പ്രചരിപ്പിച്ചിരുന്നു. ഇഡി റെയ്ഡ് നടന്നിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ജിഎസ്ടിയുടെയും ഇന്‍കം ടാക്‌സിന്റെയും സാധാരണ പരിശോധനയാണ് നടന്നത്. കള്ളക്കടത്ത് , ബിനാമി , കള്ളപ്പണം എന്നിവ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായും ടിഎ ജോസഫ് പറഞ്ഞു.
കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ രീതിയില്‍ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളതെന്ന് അദേഹം പറഞ്ഞു. ചെയര്‍മാന്റെ മരണം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. നിക്ഷേപകരുടെ പണം സുരക്ഷിതമാണ്. കോണ്‍ഫിഡന്റ് ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്ന് ടി എ ജോസഫ് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലും കമ്പനി തളര്‍ന്നിട്ടില്ല. പല യൂട്യൂബ് ചാനലുകളും ചെയര്‍മാന്റെ മരണത്തിനു ശേഷവും അദ്ദേഹത്തെ കഴുകന്മാരെ പോലെ വലിച്ചുകീറുന്നുവെന്ന് അദേഹം ആരോപിച്ചു. കമ്പനി ബാങ്കില്‍ നിന്നോ, െ്രെപവറ്റ് ഫിനാന്‍സില്‍ നിന്നോ ഒന്നും പണം കടമെടുത്തിട്ടില്ല. കമ്പനിക്ക് ബാധ്യതകളോ ലോണോ ഇല്ലെന്ന് ടി എ ജോസഫ് പറഞ്ഞു.
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. റോയിയുടെ സഹോദരന്റെ വാദം ജോസഫ് തള്ളി. സഹോദരന്‍ വൈകാരികമായി പ്രതികരിച്ചതാകാം. അത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മാനസിക സമ്മര്‍ദ്ദം പല രീതിയില്‍ ഉണ്ടാകാം. ഒരാളും റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ടി എ ജോസഫ് പറഞ്ഞു.ഡയറി എഴുതിയത് കുടുംബത്തിന് വേണ്ടിയാണെന്നും അതും എസ്‌ഐടിക്ക് നല്‍കിയിട്ടുണ്ട്. സാമ്പത്തികമായും കുടുംബത്തിലും വ്യക്തിപരമായും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























