അരുണാചൽ പ്രദേശിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

അരുണാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വെസ്റ്റ് കാമെങ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ 12:58 നാണ് ഭൂചലമനമുണ്ടായത്.
അക്ഷാംശം 27.45° N ലും രേഖാംശം 92.11° E ലും 10 കിലോമീറ്റർ ആഴത്തിലാണ് ചലനങ്ങൾ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) എക്സിൽ ട്വീറ്റ് ചെയ്തു.
അതേസമയം കഴിഞ്ഞ വർഷം ജൂലൈ 28 ന് അരുണാചൽ പ്രദേശിലെ ടിറാപ്പ് ജില്ലയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് അക്ഷാംശം 27.06 N ലും 95.42 E ലും 7 കിലോമീറ്റർ ആഴത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ലഖ്‌നൗവിന് സമീപം 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഗോണ്ടയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി .
"
https://www.facebook.com/Malayalivartha



























