എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് തങ്ങളുടെ പി.എഫ് അക്കൗണ്ടിലെ പണം യു.പി.ഐയിലൂടെ ബാങ്ക് അക്കൗണ്ട് വഴി പിൻവലിക്കാനുള്ള സൗകര്യം ഏപ്രിൽ മുതൽ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങൾക്ക് തങ്ങളുടെ പി.എഫ് അക്കൗണ്ടിലെ പണം യു.പി.ഐയിലൂടെ ബാങ്ക് അക്കൗണ്ട് വഴി പിൻവലിക്കാനുള്ള സൗകര്യം ഏപ്രിൽ മുതൽ നിലവിൽ വരും. ഇതിനായുള്ള മൊബൈൽ ആപ് തയ്യാറായതായി ഇ.പി.എഫ് വൃത്തങ്ങൾ .
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന യു.പി.ഐ പിൻ ഉപയോഗിച്ച് വിനിമയം നടത്താനായി സാധിക്കുന്ന തരത്തിലാണ് ആപ് തയ്യാറാക്കിയിട്ടുള്ളത്. പണം പിൻവലിക്കൽ സംബന്ധിച്ച ഇ.പി.എഫ്.ഒ നയങ്ങളിൽ തൊഴിൽ മന്ത്രാലയം വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ആപ് വികസിപ്പിച്ചത്.
പണം പിൻവലിക്കുന്നതിന് പുറമെ, പാസ്ബുക്ക് സർവിസ് അടക്കം മറ്റു സേവനങ്ങളും ആപ് വഴി ലഭ്യമാകും. ഇപ്പോൾ ആപ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ച് വരികയാണ്. പരീക്ഷണം വിജയിച്ചാൽ ഏപ്രിൽ മുതൽ ആപ് ഉപയോഗിക്കാൻ കഴിയും.
https://www.facebook.com/Malayalivartha



























