തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; 79 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ്ങ് പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ദ്രുതഗതിയിൽ സംസ്ഥാനത്തു പൂർത്തികരണം കൈവരിക്കുന്ന സാഹചര്യത്തിൽ 79 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ്ങ് പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ രത്തൻ യു ഖേൽക്കർ.
കേരളത്തിലെ തന്നെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്ത് ആയ ഇടമലക്കുടിയിലെ മൂന്ന് പോളിംഗ് സ്റ്റേഷനുകളിലെയും നോട്ടീസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിക്കുകയും അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് നേരിട്ട് സന്ദർശിച്ച വേളയിൽ പരാതി രഹിതമായി നടപടികൾ പൂർത്തിയാക്കിയതിനു പ്രദേശവാസികൾ ഇലക്ഷൻ കമ്മീഷനെ അഭിനന്ദിച്ചത് വളരെ സന്തോഷം ഉളവാക്കി എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടാകെ 140നിയോജക മണ്ഡലങ്ങളിലുമായി ഹിയറിങ്ങ് നോട്ടീസ് നൽകിയതും ഹിയറിങ്ങ് പൂർത്തീകരിച്ചതും ഇനി പൂർത്തിയാക്കാൻ ബാക്കിയുള്ളതുമായ ശതമാന കണക്ക് അനുസരിച്ചുള്ള വിവരങ്ങൾ :
താനൂർ – 22474 (0.00%),
ഇരിഞ്ഞാലക്കുട – 28393 (0.00%),
കാസർഗോഡ് – 32537 (0.00%)
ഉദ്മ – 22431 (0.00%),
തൃക്കരിപ്പൂർ – 16639 (0.00%),
പയ്യന്നൂർ – 15787 (0.00%),
ഇരിക്കൂർ – 23453 (0.00%),
ധർമടം – 17972 (0.00%),
മാനന്തവാടി – 23466 (0.00%)
കൽപ്പറ്റ – 20496 (0.00%),
ഏറനാട് – 20253 (0.00%),
നിലംബൂർ – 24878 (0.00%),
വണ്ടൂർ – 22829 (0.00%),
മങ്കട – 22566 (0.00%),
തൃത്താല – 16501 (0.00%),
പട്ടാമ്പി – 17256 (0.00%),
ഷൊർണുർ – 20753 (0.00%),
https://www.facebook.com/Malayalivartha























