ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്‌ഫോടനം

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്‌ഫോടനം. പോളിങ് സ്‌റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഗോപാല്‍ ഗഞ്ച് പോളിംങ്‌സ്‌റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. 13 വയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്കാണ് പരുക്കേറ്റത്.
സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടും പോളിംഗ് തടസ്സമില്ലാതെ തുടര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ സുരക്ഷാ സേന ജാഗ്രത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പട്രോളിംഗ് തുടരുകയും ചെയ്തു. സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ വേഗത്തില്‍ പ്രതികരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha























