രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എം പി നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ട് സഭയില്‍ പ്രമേയം അവതരിപ്പിച്ചു. രാഹുല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ അംഗത്വം റദ്ദാക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസത്തെ ബജറ്റ് ചര്‍ച്ചയില്‍ ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചതിന് പിന്നാലെയാണ് നിഷികാന്ത് ദുബെയുടെ നീക്കം. രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.
രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ആരോപിച്ചതായിരുന്നു കിരണ്‍ റിജിജു ഇത്തരത്തില്‍ പറഞ്ഞത്. പിന്നാലെയാണ് ദുബെയുടെ നീക്കം.
https://www.facebook.com/Malayalivartha























