എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച വരുത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു കോടി രൂപ പിഴ ചുമത്തിയത്. എയര്‍വര്‍ത്തിനസ് പെര്‍മിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി.
വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് ഓരോ വിമാനവും പറക്കുന്നതിന് മുന്‍പ് കൃത്യമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി എയര്‍വര്‍ത്തിനെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചില്ല എന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയിരുന്നു, പിന്നാലെയാണ് നടപടി. പിഴ തുക അടയ്ക്കുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























