ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി

നിര്‍മിതബുദ്ധി വഴി ഇന്ത്യ ആഗോള വികസനം ലക്ഷ്യമിടുന്നതിനൊപ്പം മനുഷ്യകേന്ദ്രീകൃതമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഐ.ടി മേഖലയിലെ സേവനദാതാക്കളായി ഒതുങ്ങരുതെന്നും സ്വന്തം ആവശ്യത്തിനും ലോകത്തിനുമുള്ള നിര്‍മ്മിതബുദ്ധി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എ.ഐ സൃഷ്ടിക്കുന്ന ലോകത്തെ ആദ്യ മൂന്നു മഹാശക്തികളില്‍ ഒന്നായി ഇന്ത്യ മാറണം. അതിനുള്ള പ്രതിഭയും സംരംഭകത്വ ഊര്‍ജ്ജവും ഇന്ത്യക്കുണ്ട്. നിര്‍മിതബുദ്ധി രൂപപ്പെടുത്താനുള്ള അടിസ്ഥാനസൗകര്യങ്ങളും നയങ്ങളും നൈപുണ്യശേഷിയും കെട്ടിപ്പടുത്തുകയാണ് നാം. നമ്മുടെ നിര്‍മിതബുദ്ധി മാതൃകകള്‍ ലോകമെമ്പാടും വിന്യസിക്കപ്പെടും. ഡിജിറ്റല്‍ നൂറ്റാണ്ടില്‍ ഇന്ത്യ സ്വന്തമായി കോഡുകള്‍ എഴുതിയാണ് നിര്‍മിതബുദ്ധിയില്‍ സ്വയംപര്യാപ്തത നേടുക.
നിര്‍മിതബുദ്ധി വഴി ആഗോള വികസനം ലക്ഷ്യമിടുന്നതിനൊപ്പം മനുഷ്യകേന്ദ്രീകൃതമാകണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. നിര്‍മിതബുദ്ധി കഴിവുകള്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യരാകണം. സാങ്കേതികവിദ്യ തൊഴിലുകള്‍ ഇല്ലാതാക്കില്ല, സ്വഭാവം മാറ്റി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























